തിരുവനന്തപുരം : സമാന്തര സർവീസുകൾക്കെതിരെ ഓപ്പറേഷന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു.ഇന്നലെ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തിയതായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.പാറശാല മുതൽ തിരുവനന്തപുരം വരെ ഇതിനായി പ്രത്യേക പരിശോധന സംഘടിപ്പിച്ചു. നിരവധി വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചു. സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്തു. പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |