പാറശാല: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി രാഹുൽരാജാണ് (34) പിടിയിലായത്. കഴിഞ്ഞ രണ്ട് വർഷമായി വീട്ടമ്മയെ പീഡിപ്പിച്ച് വരുകയായിരുന്നു.ഇതിനിടെ സൗഹൃദം മുതലെടുത്ത് ഏഴരലക്ഷത്തോളം രൂപ വീട്ടമ്മയിൽ നിന്ന് വാങ്ങുകയും 4 ലക്ഷം രൂപ നൽകി ബാക്കിത്തുക നൽകാതെ കബളിപ്പിച്ച് കടന്നതായും പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടമ്മ നൽകിയ പരാതിയെ തുടർന്നാണ് രാഹുൽ രാജ് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |