SignIn
Kerala Kaumudi Online
Thursday, 26 September 2024 12.10 PM IST

കുന്നപ്പിള്ളിയെ കൈവിട്ട് കോൺഗ്രസ് , നടപടി വൈകാതെ, ഒളിവിൽ പോയതിൽ അമർഷം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഒളിവിൽ പോകേണ്ട കാര്യമില്ലെന്ന് വിലയിരുത്തുന്ന കെ.പി.സി.സി നേതൃത്വം, എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ ഏതാണ്ട് കൈവിട്ട നിലയിലാണ്. പീഡനക്കേസിൽ കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിക്കെ, ആ തീരുമാനംകൂടി അറിഞ്ഞശേഷം നടപടിയിലേക്ക് നേതൃത്വം കടന്നേക്കും.

20നകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ കുന്നപ്പിള്ളിക്ക് കത്തയച്ചിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി തള്ളിയാൽ മറുപടിക്ക് അതുവരെ കാത്തിരിക്കാൻ ഇടയില്ല. കോടതിവിധി എതിരായാൽ കുന്നപ്പിള്ളിയെ പൊലീസ് അറസ്റ്റുചെയ്യും. അതും പാർട്ടിക്ക് നാണക്കേടാകുമെന്ന വിലയിരുത്തലുമുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് നേതൃത്വം നീങ്ങുമ്പോഴാണ് അപ്രതീക്ഷിത പ്രഹരമായി എൽദോസിനെതിരെ ആരോപണം വന്നത്. ഈ ഘട്ടത്തിൽ എം.എൽ.എയെ പിന്തുണച്ചാൽ അത് സംഘടനയ്ക്ക് വലിയ തിരിച്ചടിയാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരനും പ്രതിരോധം തീർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയതും ഇതുകൂടി മുന്നിൽകണ്ടാണ്. നടപടി എടുത്തില്ലെങ്കിൽ രാഷ്ട്രീയ എതിരാളികൾ അത് വലിയ ആയുധമാക്കുകയും കോൺഗ്രസിന് ക്ഷീണമാകുകയും ചെയ്യും.

കുന്നപ്പിള്ളി ഒളിവിൽ പോയത് കോൺഗ്രസ് നേതാക്കളെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്. ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. ആരോപണം ഉയർന്നപ്പോൾതന്നെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താത്തതിലും നേതൃത്വത്തിന് അമർഷമുണ്ട്. യുവതിയുടെ മൊഴിയിൽ ബലാത്സംഗക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. എം.എൽ.എയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് തടസമില്ലെന്ന തരത്തിൽ സ്പീക്കറും പ്രതികരിച്ചിട്ടുണ്ട്.

രാജി ആവശ്യം നേരിട്ട് ഉന്നയിച്ചില്ലെങ്കിലും പരാതിക്ക് വിധേയനായ വ്യക്തിയെ ആ സ്ഥാനത്ത് ഇരുത്തണോ എന്നത് കോൺഗ്രസിന്റെ ധാർമ്മികതയുടെ പ്രശ്നമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചതും പാർട്ടിയെ സമ്മർദ്ദത്തിലാക്കി.

എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ക്കെ​തി​രെ
ന​ട​പ​ടി​ ​വ​രും​:​ ​കെ.​സു​ധാ​ക​രൻ


തി​രു​വ​ന​ന്ത​പു​രം​:​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​പ്ര​തി​ ​ചേ​ർ​ക്ക​പ്പെ​ട്ട​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ ​എം.​എ​ൽ.​എ​ ​യ്ക്കെ​തി​രെ​ ​ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന​ ​സൂ​ച​ന​ ​ന​ൽ​കി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​ ​എം.​എ​ൽ.​എ​യോ​ട് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​മ​റു​പ​ടി​ ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ഒ​രു​ ​ജ​ന​പ്ര​തി​നി​ധി​യി​ൽ​ ​നി​ന്ന് ​ഒ​രി​ക്ക​ലും​ ​സം​ഭ​വി​ക്കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​താ​ണ് ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​യു​ടെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​യ​ത്.​ ​ഇ​തു​പോ​ലെ​ ​ഒ​രാ​ളെ​ ​സം​ര​ക്ഷി​ക്കേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​കെ.​പി.​സി.​സി​ക്കി​ല്ല.​ ​അ​ങ്ങ​നെ​ ​ത​രം​ ​താ​ഴു​ക​യു​മി​ല്ല.​ ​ക​മ്മീ​ഷ​നെ​ ​വ​ച്ച് ​കു​റ്റ​ത്തി​ന്റെ​ ​തീ​വ്ര​ത​ ​അ​ള​ക്കു​ന്ന​ത് ​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ട​ല്ല.​ ​അ​തൊ​ക്കെ​ ​സി.​പി.​എം​ ​ചെ​യ്യു​ന്ന​താ​ണ്.​ ​കു​റ്റം​ ​ചെ​യ്ത​വ​ർ​ക്കെ​തി​രെ​ ​കോ​ൺ​ഗ്ര​സ് ​ന​ട​പ​ടി​യെ​ടു​ക്കും.​ ​കെ.​പി.​സി.​സി​ ​അം​ഗം​ ​മാ​ത്ര​മാ​ണെ​ങ്കി​ലും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​നി​റു​ത്തും.​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​എം.​എ​ൽ.​എ​യു​ടെ​ ​ഭാ​ഗം​ ​കൂ​ടി​ ​അ​റി​യാ​നാ​ണ് ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ച​ത്.​ ​ഒ​രു​ ​വി​ശ​ദീ​ക​ര​ണ​വും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​എ​ൽ​ദോ​സി​നെ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ടാ​നും​ ​ക​ഴി​യു​ന്നി​ല്ല.​ ​നി​യ​മ​ന​ട​പ​ടി​ക​ളി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​കാ​നാ​വും​ ​എം.​എ​ൽ.​എ​ ​ഒ​ളി​വി​ൽ​പ്പോ​യ​ത്.​ ​പ്ര​തി​ക​ൾ​ ​ഒ​ളി​വി​ൽ​ ​പോ​കു​ന്ന​തി​ൽ​ ​അ​ത്ഭു​ത​മി​ല്ലെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.
ഒ​ക്ടോ​ബ​ർ​ 20​ ​ന​കം​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​ക​ത്ത് ​ന​ൽ​കി​യ​താ​യി​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള്ള​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​യു.​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു.
ഒ​രു​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ന്റെ​ ​പേ​രി​ൽ​ ​കേ​ൾ​ക്കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​മാ​ണ് ​ഉ​യ​ർ​ന്ന് ​വ​ന്ന​ത്.​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​യു​ടെ​ ​സ​ത്യ​സ​ന്ധ​മാ​യ​ ​വി​ശ​ദീ​ക​ര​ണം​ ​കെ.​പി.​സി.​സി​ക്ക് ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​ന​ൽ​ക​ണ​മെ​ന്നും​ ,​അ​ല്ലാ​ത്ത​പ​ക്ഷം​ ​ക​ടു​ത്ത​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ​ക​ത്തി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.


എ​​​ൽ​​​ദോ​​​സി​​​നെ​​​തി​​​രാ​​​യ​​​ ​​​ന​​​ട​​​പ​​​ടി​​​ക്ക്
അ​​​നു​​​മ​​​തി​​​ ​​​ആ​​​വ​​​ശ്യ​​​മി​​​ല്ല​​​:​​​ ​​​സ്പീ​​​ക്കർ
ക​​​ണ്ണൂ​​​ർ​​​:​​​യു​​​വ​​​തി​​​യെ​​​ ​​​പീ​​​ഡി​​​പ്പി​​​ച്ച​​​ ​​​കേ​​​സി​​​ലെ​​​ ​​​പ്ര​​​തി​​​ ​​​എ​​​ൽ​​​ദോ​​​സ് ​​​കു​​​ന്ന​​​പ്പി​​​ള്ളി​​​ക്കെ​​​തി​​​രാ​​​യ​​​ ​​​ന​​​ട​​​പ​​​ടി​​​ക്ക് ​​​ത​​​ന്റെ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​വേ​​​ണ്ടെ​​​ന്ന് ​​​സ്പീ​​​ക്ക​​​ർ​​​ ​​​എ.​​​എ​​​ൻ.​​​ ​​​ഷം​​​സീ​​​ർ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ക​​​ണ്ണൂ​​​രി​​​ൽ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ദ്ദേ​​​ഹം.​​​നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യാ​​​ലും​​​ ​​​നി​​​യ​​​മം​​​ ​​​ബാ​​​ധ​​​ക​​​മാ​​​ണ്.​​​ ​​​പൊ​​​ലീ​​​സ് ​​​ഉ​​​ചി​​​ത​​​മാ​​​യ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​എ​​​ടു​​​ക്കും.​​​ ​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ ​​​പാ​​​ലി​​​ക്കേ​​​ണ്ട​​​ ​​​ചി​​​ല​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ട്,​​​ ​​​അ​​​ത് ​​​പാ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​നി​​​യ​​​മം​​​ ​​​നി​​​യ​​​മ​​​ത്തി​​​ന്റെ​​​ ​​​വ​​​ഴി​​​ക്ക് ​​​പോ​​​കും.​​​ ​​​അ​​​തി​​​ന് ​​​സ്പീ​​​ക്ക​​​ർ​​​ ​​​ത​​​ട​​​സ​​​മാ​​​കി​​​ല്ല.​​​ ​​​ഇ​​​ത്ത​​​രം​​​ ​​​കേ​​​സു​​​ക​​​ളി​​​ൽ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​സ്വീ​​​ക​​​രി​​​ച്ച​​​ ​​​വി​​​വ​​​രം​​​ ​​​സ്പീ​​​ക്ക​​​റെ​​​ ​​​അ​​​റി​​​യി​​​ച്ചാ​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​മ​​​തി​​​യെ​​​ന്ന് 2021​​​ലെ​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​ ​​​നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.


കു​​​ന്ന​​​പ്പി​​​ള്ളി​​​ ​​​ഒ​​​ളി​​​വിൽ
പോ​​​കേ​​​ണ്ടി​​​യി​​​രു​​​ന്നി​​​ല്ല​​​:​​​ ​​​സ​​​തീ​​​ശൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മു​​​ൻ​​​കൂ​​​ർ​​​ ​​​ജാ​​​മ്യാ​​​പേ​​​ക്ഷ​​​ ​​​കോ​​​ട​​​തി​​​യു​​​ടെ​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ​​​ ​​​ഇ​​​രി​​​ക്കു​​​ന്ന​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ ​​​എ​​​ൽ​​​ദോ​​​സ് ​​​കു​​​ന്ന​​​പ്പി​​​ള്ളി​​​ ​​​ഒ​​​ളി​​​വി​​​ൽ​​​ ​​​പോ​​​കേ​​​ണ്ട​​​ ​​​ഒ​​​രാ​​​വ​​​ശ്യ​​​വും​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ​​​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വി​​​ ​​​വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ.​​​ ​​​ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ​​​ ​​​കെ.​​​പി.​​​സി.​​​സി​​​ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണം​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.​​​ ​​​ഒ​​​രു​​​ ​​​സ്ത്രീ​​​ ​​​ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ​​​ ​​​പ​​​രാ​​​തി​​​യു​​​മാ​​​യി​​​ ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ​​​മു​​​ന്നി​​​ൽ​​​ ​​​നി​​​ൽ​​​ക്കു​​​മ്പോ​​​ൾ​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​അ​​​തേ​​​ ​​​ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് ​​​വി​​​ഷ​​​യ​​​ത്തെ​​​ ​​​കാ​​​ണു​​​ന്ന​​​ത്.​​​ ​​​മ​​​റ്റു​​​ ​​​പാ​​​ർ​​​ട്ടി​​​ക​​​ളെ​​​ ​​​പോ​​​ലെ​​​ ​​​ക​​​മ്മി​​​ഷ​​​നെ​​​വ​​​ച്ച് ​​​ഒ​​​രു​​​ ​​​കു​​​റ്റ​​​വും​​​ ​​​ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് ​​​ക​​​ണ്ടെ​​​ത്തി​​​ ​​​ആ​​​ളെ​​​ ​​​വെ​​​റു​​​തെ​​​ ​​​വി​​​ടു​​​ന്ന​​​ ​​​ഏ​​​ർ​​​പ്പാ​​​ട് ​​​കോ​​​ൺ​​​ഗ്ര​​​സി​​​നി​​​ല്ല.​​​ ​​​സി.​​​പി.​​​എം​​​ ​​​ചെ​​​യ്യു​​​ന്ന​​​തു​​​പോ​​​ലെ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​പ്രേ​​​രി​​​ത​​​മാ​​​യ​​​ ​​​ആ​​​രോ​​​പ​​​ണ​​​മാ​​​ണെ​​​ന്ന​​​ ​​​ത​​​ര​​​ത്തി​​​ലു​​​ള്ള​​​ ​​​പ​​​തി​​​വ് ​​​ന്യാ​​​യ​​​ങ്ങ​​​ളൊ​​​ന്നും​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​പ​​​റ​​​യു​​​ന്നി​​​ല്ല.


കു​​​ന്ന​​​പ്പി​​​ള്ളി​​​ക്കാ​​​യി​​​ ​​​തെ​​​ര​​​ച്ചിൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​യു​​​വ​​​തി​​​യെ​​​ ​​​പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന​​​ ​​​പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ​​​ഒ​​​ളി​​​വി​​​ൽ​​​പോ​​​യ​​​ ​​​എ​​​ൽ​​​ദോ​​​സ്
കു​​​ന്ന​​​പ്പി​​​ള്ളി​​​ ​​​എം.​​​എ​​​ൽ.​​​എ​​​യ്ക്കാ​​​യി​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,​​​ ​​​എ​​​റ​​​ണാ​​​കു​​​ളം​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ലും​​​ ​​​പു​​​റ​​​ത്തു​​​മാ​​​യി​​​ ​​​പൊ​​​ലീ​​​സ് ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​ശ​​​ക്ത​​​മാ​​​ക്കി.​​​ ​​​എം.​​​എ​​​ൽ.​​​എ​​​ ​​​ഹോ​​​സ്റ്റ​​​ലി​​​ൽ​​​ ​​​ഒ​​​ളി​​​വി​​​ൽ​​​ ​​​ക​​​ഴി​​​യാ​​​ൻ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​ ​​​സൂ​​​ച​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ​​​അ​​​വി​​​ടേ​​​യും​​​ ​​​നി​​​രീ​​​ക്ഷ​​​ണം​​​ ​​​ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.​​​ ​​​കോ​​​ട​​​തി​​​ ​​​മു​​​ൻ​​​കൂ​​​ർ​​​ ​​​ജാ​​​മ്യാ​​​പേ​​​ക്ഷ​​​ ​​​ത​​​ള്ളി​​​യാ​​​ൽ​​​ ​​​ഇ​​​ന്നു​​​ത​​​ന്നെ​​​ ​​​അ​​​റ​​​സ്റ്റു​​​ചെ​​​യ്യാ​​​നും​​​ ​​​നീ​​​ക്ക​​​മു​​​ണ്ട്.
എം.​​​എ​​​ൽ.​​​എ​​​യു​​​ടെ​​​ ​​​ഓ​​​ഫീ​​​സ് ​​​സ്റ്റാ​​​ഫു​​​ക​​​ൾ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​ഫോ​​​ണു​​​ക​​​ളും​​​ ​​​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കി.​​​ ​​​എം.​​​എ​​​ൽ.​​​എ​​​യു​​​ടെ​​​ ​​​ഫോ​​​ൺ​​​ ​​​കാ​​​ളു​​​ക​​​ൾ​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തെ​​​ ​​​ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും​​​ ​​​അ​​​നു​​​മ​​​തി​​​തേ​​​ടി​​​ ​​​പൊ​​​ലീ​​​സ് ​​​സ്പീ​​​ക്ക​​​ർ​​​ക്ക് ​​​ക​​​ത്ത് ​​​ന​​​ൽ​​​കി.
യു​​​വ​​​തി​​​യു​​​ടെ​​​ ​​​പ​​​രാ​​​തി​​​യി​​​ൽ​​​ ​​​സാ​​​ക്ഷി​​​കൂ​​​ടി​​​യാ​​​യ​​​ ​​​പു​​​രു​​​ഷ​​​സു​​​ഹൃ​​​ത്തി​​​നെ​​​ ​​​വാ​​​ട്സാ​​​പ്പ് ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ​​​ ​​​കു​​​ന്ന​​​പ്പി​​​ള്ളി​​​ ​​​ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന​​​ ​​​സം​​​ഭ​​​വ​​​ത്തി​​​ൽ​​​ ​​​പ​​​രാ​​​തി​​​യൊ​​​ന്നും​​​ ​​​ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ​​​സി​​​റ്റി​​​ ​​​പൊ​​​ലീ​​​സ് ​​​അ​​​റി​​​യി​​​ച്ചു.
യു​​​വ​​​തി​​​യു​​​ടെ​​​ ​​​ര​​​ഹ​​​സ്യ
മൊ​​​ഴി​​​യെ​​​ടു​​​ത്തു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​ചീ​​​ഫ് ​​​ജു​​​ഡീ​​​ഷ്യ​​​ൽ​​​ ​​​ഫ​​​സ്റ്റ് ​​​ക്ളാ​​​സ് ​​​മ​​​ജി​​​സ്ട്രേ​​​റ്റ് ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​(​​​ഒ​​​ന്ന്)​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​ ​​​പ​​​രാ​​​തി​​​ക്കാ​​​രി​​​യാ​​​യ​​​ ​​​യു​​​വ​​​തി​​​യു​​​ടെ​​​ ​​​ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​ ​​​പൊ​​​ലീ​​​സ് ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.​​​ ​​​മൊ​​​ഴി​​​ ​​​പ​​​ക​​​ർ​​​പ്പി​​​നാ​​​യി​​​ ​​​ജി​​​ല്ലാ​​​ ​​​ക്രൈം​​​ബ്രാ​​​ഞ്ച് ​​​അ​​​പേ​​​ക്ഷ​​​യും​​​ ​​​ന​​​ൽ​​​കി.​​​ ​​​ഏ​​​താ​​​നും​​​ ​​​മാ​​​സ​​​ങ്ങ​​​ൾ​​​ക്ക് ​​​മു​​​മ്പ് ​​​എം.​​​എ​​​ൽ.​​​എ​​​ ​​​പ​​​ല​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​വ​​​ച്ച് ​​​ത​​​ന്നെ​​​ ​​​പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യി​​​ ​​​യു​​​വ​​​തി​​​ ​​​ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് ​​​ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം​​​ ​​​മൊ​​​ഴി​​​ ​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​​​ ​​​യു​​​വ​​​തി​​​യെ​​​ ​​​വ്യാ​​​ഴാ​​​ഴ്ച​​​ ​​​വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും​​​ ​​​വി​​​ധേ​​​യ​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ​ ​സു​ഹൃ​ത്തി​ന്
എ​ൽ​ദോ​സി​ന്റെ​ ​വാ​ട്ട്സ് ​ആ​പ് ​ഭീ​ഷ​ണി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ ​പ​രാ​തി​ക്കാ​രി​യു​ടെ​ ​സു​ഹൃ​ത്തും​ ​സാ​ക്ഷി​യു​മാ​യ​ ​പു​രു​ഷ​ ​സു​ഹൃ​ത്തി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി​ ​പ​രാ​തി.​എം.​എ​ൽ.​എ​ ​ഒ​ളി​വി​ൽ​ ​പോ​യ​താ​യി​ ​പൊ​ലീ​സു​ൾ​പ്പെ​ടെ​ ​വെ​ളി​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് ​സാ​ക്ഷി​യെ​ ​വാ​ട്ട്സ്ആ​പ് ​വ​ഴി​ ​ഭീ​ഷ​ണി.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ 2.10​ ​ഓ​ടെ​യാ​ണ് ​സാ​ക്ഷി​യു​ടെ​ ​വാ​ട്ട്‌​സാ​പ്പി​ലേ​ക്ക് ​എ​ൽ​ദോ​സി​ന്റെ​ ​സ​ന്ദേ​ശ​മെ​ത്തി​യ​ത്.​ഒ​രു​ ​കു​റ്റ​വും​ ​ചെ​യ്യാ​ത്ത​ ​എ​ന്നെ​ ​ച​തി​ച്ച​ ​നി​ന​ക്കും​ ​നി​ന്റെ​ ​കു​ടും​ബ​ത്തി​നും​ ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്ന​ ​ക​ർ​ത്താ​വ് ​ത​ക്ക​താ​യ​ ​മ​റു​പ​ടി​ ​ത​രും.​ ​എ​നി​ക്ക് ​ന​ല്ല​ ​വി​ശ്വാ​സ​മു​ണ്ട്.​പ​ണ​ത്തി​ന് ​വേ​ണ്ടി​യു​ള്ള​ ​കൊ​തി​ ​തീ​രു​മാ​മ്പോ​ൾ​ ​സ്വ​യം​ ​ചി​ന്തി​ക്കു​ക.​ഞാ​ൻ​ ​അ​തി​ജീ​വി​ക്കും.​ക​ർ​ത്താ​വ് ​എ​ന്റെ​ ​കൂ​ടെ​യു​ണ്ടാ​കും​'​എ​ന്നി​ങ്ങ​നെ​യാ​ണ് ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.
അ​തേ​സ​മ​യം​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ത്തി​ന് ​ശ്ര​മി​ക്കു​ന്ന​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ക്ക് ​സാ​ക്ഷി​യെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​വാ​ട്‌​സാ​പ്പ് ​സ​ന്ദേ​ശം​ ​തി​രി​ച്ച​ടി​യാ​യേ​ക്കും.​ ​ഭീ​ഷ​ണി​ ​സ​ന്ദേ​ശം​ ​വൈ​റ​ലാ​യ​തി​നു​പി​ന്നാ​ലെ​ ​സാ​ക്ഷി​ ​ഇ​ന്ന് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്നാ​ണ് ​സൂ​ച​ന.

അ​പ​മാ​നി​ച്ച​തി​നെ​തി​രെ​ ​യു​വ​തി​യു​ടെ​ ​പ​രാ​തി
എം.​എ​ൽ.​എ​യ്ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​തി​ന് ​പി​ന്നാ​ലെ​ ​ന​വ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ത​ന്നെ​ ​അ​പ​മാ​നി​ച്ച​താ​യി​ ​ആ​രോ​പി​ച്ച് ​യു​വ​തി​ ​സൈ​ബ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​പെ​രു​മ്പാ​വൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​എ​ൽ​ദോ​സ് ​ചി​റ​യ്ക്ക​ൽ,​ബി​നോ​യി​ ​അ​രി​യ്ക്ക​ൽ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​സൈ​ബ​ർ​ ​ക്രൈം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​യു​വ​തി​യു​ടെ​ ​പേ​രും​ ​ഫോ​ട്ടോ​യു​മു​ൾ​പ്പെ​ടെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും​ ​അ​പ​മാ​നി​ക്കു​ക​യും​ ​ചെ​യ്ത​തെ​ന്ന​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​താ​യി​ ​സൈ​ബ​ർ​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

എം.​എ​ൽ.​എ​യു​ടെ​ ​പീ​ഡ​നം,​പ​രാ​തി​ക്കാ​രി​ക്ക്
നീ​തി​ ​ഉ​റ​പ്പാ​ക്ക​ണം​:​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ദ്ധ്യാ​പി​ക​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​ക്കെ​തി​രെ​യു​ള്ള​ ​പ​രാ​തി​ ​ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്നും​ ​ശ​രി​യാ​യ​ ​നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​പ​രാ​തി​ക്കാ​രി​ക്ക് ​നീ​തി​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യേ​റ്റ്.​ജി​ല്ലാ​ ​ക്രൈം​ബ്രാ​ഞ്ച് ​ബ​ലാ​ത്സം​ഗ​ ​കു​റ്റ​ത്തി​നാ​ണ് ​കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.​എം.​എ​ൽ.​എ​ ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന​ ​വ്യ​ക്തി​ ​ഇ​ത്ത​രം​ ​പ​രാ​തി​ക്ക് ​വി​ധേ​യ​മാ​യാ​ൽ​ ​അ​യാ​ളെ​ ​ആ​ ​സ്ഥാ​ന​ത്ത് ​ഇ​രു​ത്ത​ണ​മോ​ ​എ​ന്ന​ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ധാ​ർ​മി​ക​ത​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്ന​മാ​ണെ​ന്നും​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​വ്യ​ക്തി​ക​ൾ​ ​അ​ധി​കാ​ര​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​ത് ​സ​മൂ​ഹ​ത്തി​ന് ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​മെ​ന്നും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​യു​ന്നു.

.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ELDOSE KUNNAPPILLI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.