SignIn
Kerala Kaumudi Online
Saturday, 27 April 2024 5.09 AM IST

സ്‌കൂൾ തല കലോത്സവങ്ങൾക്ക് തുടക്കമായി

school-youthfestiva

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ തല കലോത്സവങ്ങളുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി കമലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു.സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 19നകവും സബ്ജില്ലാ/ജില്ലാതല മത്സരങ്ങൾ നവംബർ 30നകവും പൂർത്തീകരിക്കും.ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് 28 വേദികളിലായാണ് 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നത്.239 ഇനങ്ങളിലായി ഹയർ സെക്കൻഡറി,ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ഏകദേശം 12,000ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും.

ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 ഉം സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളിലായാണ് മത്സരങ്ങൾ.ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ രൂപകല്പന ചെയ്ത 117.5 പവൻ സ്വർണ്ണകപ്പാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് നൽകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL YOUTHFESTIVA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.