ആർപ്പൂക്കര . നെല്ലിന്റെ സംഭരണവില 3500 രൂപയും കൈകാര്യ ചെലവ് 150 രൂപയും വർദ്ധിപ്പിച്ച് നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കർഷക കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സപ്ലൈകോ നെല്ല് സംഭരണം ആരംഭിച്ചതിനുശേഷം മില്ലുടമകൾക്ക് പ്രോസസിംഗ് ചാർജ്ജ് നാലു തവണ വർദ്ധിപ്പിച്ചെങ്കിലും കൈകാര്യ ചെലവ് ക്വിന്റലിന് 12 രൂപ നിരക്കിലാണ് നൽകുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് മോഹൻ സി ചതുരച്ചിറ അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജുകുട്ടി ചെറുവള്ളിപ്പറമ്പിൽ, എസ്സി കെ തോമസ്, ഇ എം മാത്യു എൺപതിൽ, സുമേഷ് കാഞ്ഞിരം, ഇട്ടി അയ്മനം, ജസ്റ്റിൻ ജോസഫ്, കെ ജെ സെബാസ്റ്റ്യൻ, എസ് സുധാകരൻ നായർ, ഷാജി പ്ലാത്തോട്ടം, അഗസ്റ്റിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |