നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽഖാൻ രചിച്ച യന്ത്രക്കസേര എന്ന നോവൽ ഡോ. ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്തു.നോവൽ രാഹുൽ.ജെ.എസ് സ്വീകരിച്ചു. വായനകൾ ചിന്തകളെ മേന്മയുള്ളതാക്കുന്നുവെന്നും നല്ല എഴുത്തുകാർ വായനക്കരെ സമ്പന്നമാക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു.നോവൽ വായനയുടെ പുതിയ ആസ്വാദനാനുഭവം വിതയ്ക്കുന്നതാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു.മുൻ മന്ത്രിമാരായ പന്തളം സുധാകരൻ,വി.എസ്.ശിവകുമാർ,ഭിന്ന ശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ,വികലാംഗ ക്ഷേമ ബോർഡ് ചെയർപേഴ്സൺ ജയാഡാളി, പി.പി.മുകുന്ദൻ, ചെറിയാൻ ഫിലിപ്പ്, നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ,ബി.അബുരാജ്,ജോസ് ഫ്രാങ്ക്ളിൻ, ഇ.എം.നജീബ്,കേശവൻ കുട്ടി,എസ് .കെ.ജയകുമാർ,അഡ്വ.വിനോദ് സെൻ,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |