കൊല്ലം: അഞ്ചാലുംമൂട് ബിവറേജസ് ഔട്ട്ലെറ്റിന് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. തൃക്കരുവ ഇഞ്ചവിള അമ്പുതാഴതിൽ വീട്ടിൽ മധുസൂദനനാണ്(54) പിടിയിലായത്. തൃക്കരുവ വടക്കേക്കര സ്വദേശിയായ ഷെമീറിനാണ് കുത്തേറ്റത്. കഴിഞ്ഞ 14ന് ഉച്ചയോടെ ഷെമീറിന്റെ സുഹൃത്തായ അനിൽകുമാറിനെ പ്രതി മർദ്ദിക്കുന്നത് ഷെമീർ തടഞ്ഞിരുന്നു. ഇതിലുളള വിരോധത്തിൽ പ്രതി ഷെമീറിനെ ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ യുവാവിനെ അഞ്ചാലുംമൂട് പൊലീസെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ ജിമ്മി ജോസ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ബെൻസി ജോസഫ്, സി.പി.ഒമാരായ മഹേഷ്, സുനിൽ ലാസർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |