കോട്ടയം. മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ പുതുശാസ്ത്രയുഗത്തിന് തുടക്കമാകുമെന്ന് മന്ത്രി വി.എൻ വാസവൻ. കീഴൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച മാതൃക പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശിഷ്ടസേവനത്തിന് അർഹനായ സുനിൽ കുര്യൻ, വാദ്യശ്രീ പുരസ്കാര ജേതാവ് മധുസൂദനകുറുപ്പ്, സിനിമാതാരം വിദാസ് എന്നിവരെ മന്ത്രി ആദരിച്ചു. അഡ്വ മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ വാസുദേവൻ നായർ എന്നിവർ മുഖ്യാതിഥികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |