തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിൽ ജില്ലാ പ്രൊബേഷൻ ഓഫീസിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം.യോഗ്യത: എം.എസ്.ഡബ്ല്യു,ബിരുദവും, സാമൂഹ്യ പ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. 40 വയസ് കവിയരുത്. ആറുമാസത്തേക്കാണ് നിയമനം. ഓണറേറിയം പ്രതിമാസം 29,535 രൂപ.താത്പര്യമുള്ളവർ ആവശ്യമായ രേഖകളുമായി 19ന് രാവിലെ 10ന് പൂജപ്പുര ചാടിയറ റോഡിൽ,ആശാഭവൻ ഫോർ മെന്നിനു സമീപത്തെ ഗവൺമന്റ് ഒബ്സെർവേഷൻ ഹോം ബിൽഡിംഗിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2342786.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |