തിരുവനന്തപുരം: സംസ്ഥാന ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ വിശദമായ ബയോഡേറ്റയും,യോഗ്യത,വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,സംസ്ഥാന ഔഷധ സസ്യ ബോർഡ്,തിരുവമ്പാടി പോസ്റ്റ്,ഷൊർണ്ണൂർ റോഡ്,തൃശൂർ-22 എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.വിശദവിവരങ്ങൾ smpbkerala.org യിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |