കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ദീർഘകാല കരാർ ഉൾപ്പെടെ ജീവനക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര രാസവളം രാസവസ്തു മന്ത്രി ഡോ. മൻസൂഖ് മണ്ഡവ്യയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും 19ന് മന്ത്രിയെ നേരിൽ കാണാമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ ഫാക്ടിലെ സംഘടനാ നേതാക്കൾക്ക് ഉറപ്പു നൽകി. ആഗസ്റ്റിലെ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ സന്ദർശിച്ചത് അദ്ധ്യാപക-രക്ഷാകർതൃ സംഘടന നൽകിയ നിവേദനത്തിന്റെ ബി.ജെ.പി, ബി.എം.എസ് നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചുമാണെന്നും ഭരണപരമായ തീരുമാനങ്ങൾ മാനേജ്മെന്റ് എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ ഓഫീസേഴ്സ്, തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കളായ പി.കെ.സത്യൻ, ടി.എം.സഹീർ, ജബ്ബാർ, ജോസ്, വിജയചന്ദ്രൻ , നാസർ, കെ.എസ്ബിജു കുമാർ, മോഹൻ കുമാർ, തുളസി, രവീന്ദ്രൻ, പി.എസ്.യദു, ബിബിൻ, പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |