ബാലുശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമ പ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. അഡ്വ. സച്ചിൻദേവ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് ബിജു കക്കയം അദ്ധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കർ ഉദ്ഘാടനം ചെയ്തു. മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണം നടത്തി. വി.എം.കുട്ടികൃഷ്ണൻ, ബേബി.കെ ഫിലിപ്പോസ്, നിജേഷ് അരവിന്ദ്, സലീം മടവൂർ, വി. ബി. ബിജീഷ്, ജയപ്രകാശ് കായണ്ണ, സലീം മടവൂർ, സഖറിയ എളേറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു. സിദ്ദീഖ് പന്നൂർ സ്വാഗതവും രഞ്ജിത് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |