തിരൂരങ്ങാടി: സൗദിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് പോവുവെ അങ്കമാലിയിൽ വച്ച് കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് തിരൂരങ്ങാടി ചെമ്മാട് സ്വദേശി കോരംകണ്ടൻ ഷാഫിയുടെ ഭാര്യ സലീന (38)മരിച്ചു.ഇന്നലെ രാവിലെ ആറിന് ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന ടുറിസ്റ്റ് ബസും നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസുമാണ് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ വച്ച് കൂട്ടിയിടിച്ചത്.ഇടിയുടെ അഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിലായിരുന്ന സലീന ചില്ല് പൊട്ടി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.സലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൂന്ന് മാസം മുൻപാണ് സൗദിയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് വിസിറ്റിംഗിനായി പോയത്.ഉംറ കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു.ഇന്നലെ രാത്രി ചെമ്മാട് ടൗൺ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.മക്കൾ:ഷഹല,ഷബ്ന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |