കൊല്ലം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം നടത്താൻ അടിയന്തരമായി സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആർ.എസ്.പി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നവോത്ഥാന സമിതി രൂപീകരിച്ചുവെന്ന് അഭിമാനിക്കുന്ന സർക്കാർ കേരളം ഭരിക്കുമ്പോഴാണ് നരബലി പോലുള്ള പ്രാകൃത ആചാരങ്ങൾ അരങ്ങേറിയത്. ഇതിലൂടെ സി.പി.എമ്മിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്. അധികാര തുടർച്ചയ്ക്ക് ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളെ തരാതരം പോലെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പരിണിതഫലം കൂടിയാണ് ഇത്തരം നരബലികളെന്നും പ്രമേയത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |