SignIn
Kerala Kaumudi Online
Saturday, 27 April 2024 8.37 AM IST

പഠന ഗെയിം മത്സരവുമായി നുവാൽസ്

nual

കൊച്ചി: നുവാൽസ് ജനുവരിയിൽ നിയമ വിദ്യാർത്ഥികൾക്കായി അഖിലേന്ത്യ പഠന ഗെയിം ഡിസൈൻ മത്സരം നടത്തും. കേന്ദ്ര സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ.ജി.ഗോപകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

കുസാറ്റ് മാനേജ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫ.ഡോ.ദുരൈപാണ്ഡി മാവൂത്, അസോസിയേറ്റ് പ്രൊഫസറും ഗെയിമിഫിക്കേഷൻ വിദഗ്ദ്ധനുമായ ഡോ. മനു മെൽവിൻ ജോയ്, നുവാൽസ് രജിസ്ട്രാർ എം. ജി. മഹാദേവ്, പ്രൊഫ. ഡോ. മിനി എസ്. ഡോ. ഷീബ എസ്. ധർ, ഡോ. അപർണ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

അഖിലേന്ത്യ മത്സരത്തിന് മന്നോടിയായി നുവാൽസിൽ നടത്തിയ മത്സരത്തിലെ വിജയികളായ ഗീതു വി.എ, ഐശ്വര്യ പി.ജെ, മേഘ്‌ന എസ്.എസ്, പാർവതി പി., ഷാനി എ.ആർ എന്നിവരടങ്ങുന്ന ടീമിന് 25,000 രൂപയും അഭിരാമി ഒ., അർച്ചന പി.പി എന്നിവരടങ്ങുന്ന ടീമിന് 15,000 രൂപയും നേഹ മരിയ ആന്റണി, അനിറ്റ എലിസബത്ത് ബാബു എന്നിവരടങ്ങുന്ന ടീമിന് 10,000 രൂപയും സമ്മാനമായി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NUALS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.