കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ് പൊലീസ് കാഡറ്റ് ബാച്ച് അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.പി.സി പൈലറ്റ് പ്രൊജക്ടിന്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫീസർ പ്രകാശൻ പി പടന്നയിൽ നിർവഹിച്ചു. സ്കൂൾ പി.ടി.എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മൊമന്റോ എസ്.പി.സി ജില്ലാ അസി.നോഡൽ ഓഫീസർ ഷിബു മൂടാടി വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ.പി മുഹമ്മദ് കോയ, എ.പി.അബ്ദുല്ല, സലിം മടവൂർ, മിസ്തഹ് എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ പി.അബ്ദുൽ നാസർ സ്വാഗതവും പി.പി.ഇസ്ഹാഖ് അലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |