SignIn
Kerala Kaumudi Online
Thursday, 19 September 2024 2.05 AM IST

അർജുനും അപർണ ദാസും ഒരുമിക്കുന്ന തീപ്പൊരി ബെന്നി

Increase Font Size Decrease Font Size Print Page

ജോജി തോമസ് ഇനി സംവിധായകൻ

mm

അർജുൻ അശോകൻ, അപർണ ദാസ്, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന തീപ്പൊരി ബെന്നി നവാഗതരായ ജോജി തോമസ് ,രാജേഷ് മോഹൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായി വെള്ളിത്തിരയിൽ എത്തിയ ജോജി തോമസ്, ജോണി ജോണി യേസ് അപ്പാ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിനും രചന നിർവഹിച്ചിട്ടുണ്ട്. തീപ്പൊരി ബെന്നിയുടെ രചന ജോജിയും രാജേഷ് മോഹനും ചേർന്നാണ് നിർവഹിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രാഷ്ട്രീയ ചിത്രം എന്നാണ് സൂചന. അർജുൻ അശോകനും അപർണ ദാസും ആദ്യമായാണ് നായകനും നായികയുമായി അഭിനയിക്കുന്നത്. നായകവേഷത്തിൽ തിളങ്ങുകയാണ് അർജുൻ അശോകൻ. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ ആണ് തീപ്പൊരി ബെന്നി നിർമിക്കുന്നത്. അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിലൂടെ എത്തിയ അപർണ ദാസ് മനോഹരത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായി അഭിനയിച്ചു. ഷറഫുദ്ദീന്റെ നായികയായി പ്രിയൻ ഒാട്ടത്തിലാണ് അപർണ അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. വിജയ് ചിത്രം ബീസ്റ്റിലൂടെ തമിഴ് പ്രവേശനവും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SSSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.