മലപ്പുറം: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും നാളെ രാവിലെ 10.30ന് പൂക്കോട്ടൂർ ജി.എച്ച്.എസ്.എസിൽ നടക്കും. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ലൈബ്രറിയുടെ സമർപ്പണം ടി.വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ കാരാട്ട്, വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, എം.ടി.അബ്ദുൾ ബഷീർ, എ.കെ.മെഹ്നാസ്, പി.സി.സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |