തിരുവനന്തപുരം : ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ഐ ആൻഡ് ഇ.എൻ.ടി നേതൃത്വത്തിൽ 19ന് രാവിലെ 9 മുതൽ ഒരു മണിവരെ ഗ്ലോക്കോമ സ്ക്രീനിംഗ് ക്യാമ്പും 20ന് പ്രമേഹ സംബന്ധമായ നേത്രരോഗത്തിനും ക്യാമ്പ് നടത്തും.കാഴ്ച പരിശോധന,വീക്ഷണ പരിധി, കണ്ണിന്റെ മർദ്ദം അളക്കൽ,ഒ.സി.ടി എന്നിവ ബി.പി.എൽ വിഭാഗത്തിലുള്ള രോഗികൾക്ക് സൗജന്യമായും എ.പി.എൽ വിഭാഗത്തിലുള്ള രോഗികൾക്ക് പകുതി നിരക്കിലും ലഭിക്കും. രജിസ്ട്രേഷൻ രാവിലെ 8മുതൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |