തൃശൂർ: 2021-22 വർഷത്തിൽ കെ.എസ്.എഫ്.ഇ നടത്തിയ സവിശേഷ ചിട്ടി പദ്ധതിയായ 'കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2021" നോടൊപ്പം പ്രഖ്യാപിച്ച സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് 20ന് കോട്ടയത്ത് ദർശന അക്കാഡമിയിൽ നടക്കും. ഒരു മണിക്ക് നടക്കുന്ന നറുക്കെടുപ്പ് ഉദ്ഘാടനം ധനമന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യനും ഉന്നത ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളായ എസ്.മുരളീകൃഷ്ണപിള്ള, എസ്.അരുൺ ബോസ്, എസ്.വിനോദ്, എൻ.എ.മൻസൂർ തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും. സംസ്ഥാന ഭാഗ്യക്കുറിവകുപ്പാണ് നറുക്കെടുപ്പ് നടത്തുക. ഒന്നാം സമ്മാനം ടാറ്റാ നെക്സോൺ ഇലക്ട്രിക് കാറും മേഖലാതല സമ്മാനങ്ങളായി 61 ഹീറോ ഇലക്ട്രിക് ബൈക്കുകളും 122 ഏസർ/എച്ച്.പി ലാപ്ടോപ്പുകളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |