മുൻ മുഖ്യമന്ത്രിയും സാധാരണക്കാരന്റെ ആവേശക്കനലുമായ വി എസ് അച്യുതാനന്ദന്റെ തൊണ്ണൂറ്റിയൊൻപതാം ജന്മദിനമാണ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി പി എം നേതാക്കളും സഖാക്കളും അടക്കം നിരവധിയാളുകൾ അദ്ദേഹത്തിന് ആശംസയറിയിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ ബി ജെ പി നേതാവ് സന്ദീപ് വാര്യരും വി എസിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ വി എസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വാനോളം പ്രശംസിച്ചിരിക്കുന്നത്. അദ്ദേഹത്തെ എതിർക്കുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാമെങ്കിലും അവഗണിക്കാൻ കഴിയില്ലെന്നാണ് സന്ദീപ് വാര്യരുടെ കുറിപ്പിൽ പറയുന്നത്. ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് അടുത്തിടെയാണ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"നിങ്ങൾക്കദ്ദേഹത്തെ എതിർക്കാം, ഇഷ്ടപ്പെടാതിരിക്കാം , പക്ഷേ അവഗണിക്കാൻ കഴിയില്ല. കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോൾ അതിൽ വിഎസ് എന്ന രണ്ടക്ഷരം തീർച്ചയായും ഉണ്ടാവും. നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വിഎസ്സിന് പിറന്നാളാശംസകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |