ഉഴവൂർ: ഉഴവൂർ ഫൊറോനയുടെ ആഭിമുഖ്യത്തിൽ ക്നാനായ ജൂബിലി ദമ്പതി സംഗമം ശനിയാഴ്ച നടത്തും. ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ചാണ് സംഗമം. കോട്ടയം അതിരൂപതാ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം സംഗമം ഉദ്ഘാടനം ചെയ്യും. വിവാഹത്തിന്റെ സുവർണ്ണ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ചടങ്ങിൽ ആദരിക്കും. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിൽ, ഫാമിലി കമ്മിഷൻ ചെയർമാൻ ഫാ.ബ്രസൻ ഒഴുങ്ങാലിൽ, കെ.സി.ഡബ്ല്യു.എ ഉഴവൂർ ഫൊറോന ചാപ്ലെയിൻ ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |