തിരുവനന്തപുരം:തൊഴിലും കൂലിയും സംരക്ഷിക്കുക,തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ കേന്ദ്ര സർക്കാർ പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ 26ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ കെ.എസ്.ടി.എ ഹാളിൽ ചേർന്ന യൂണിയൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രാമു ഉദ്ഘാടനം ചെയ്തു.യൂണിയൻ ജനറൽ സെക്രട്ടറി എൻ.സുന്ദരം പിള്ള,ട്രഷറർ എൻ.വിജയകുമാർ, വി.കേശവൻ കുട്ടി,പി.എസ്.ഹരികുമാർ,എസ്.അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
യൂണിയൻ ജനറൽ സെക്രട്ടറി എൻ.സുന്ദരം പിള്ള നയിക്കുന്ന സമര പ്രചാരണ ജാഥ 24ന് നെയ്യാറ്റിൻകരയിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻ ബാബുവും 25ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.രാമുവും ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |