ന്യൂഡൽഹി: കേരള ഗവർണറോടുള്ള പകമൂത്ത് അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തർപ്രദേശിനെ അപമാനിക്കാൻ മന്ത്രിമാരും മുൻമന്ത്രിമാരും മത്സരിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഉത്തർപ്രദേശിലെ സർവകലാശാലകൾ മോശമാണെന്ന ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രസ്താവനയും ദേവികുളം സബ് കളക്ടർക്കെതിരായ എം.എം. മണിയുടെ പരാമർശവും ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് കുറിപ്പിൽ വിമർശനം ഉന്നയിച്ചത്. രാജ്യത്തിന്റെ അഭിമാനമായ നിരവധി കലാലയങ്ങളുള്ള സംസ്ഥാനത്തെക്കുറിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെ അഭിനവ ബുദ്ധിജീവിയുടെ കണ്ടെത്തൽ. ഉത്തർപ്രദേശിനെ തുടർച്ചയായി അപമാനിക്കുക വഴി രാജ്യത്തിന്റെ അഖണ്ഡതയെയാണ് വെല്ലുവിളിക്കുന്നതെന്നും കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |