SignIn
Kerala Kaumudi Online
Saturday, 27 April 2024 5.04 AM IST

തുറമുഖ നിർമ്മാണം നിറുത്തിവച്ചിട്ടും കൈയയച്ച് സഹായം

 സി.എസ്.ആർ ഫണ്ടായി അദാനി ചെലവഴിച്ചത് 59.5 കോടി

തിരുവനന്തപുരം:ആറ് വർഷത്തിനിടെ കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ (സി.എസ്.ആർ) നിന്ന് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വിനിയോഗിച്ചത് 59.5 കോടി രൂപ. പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് (25 കോടി), പദ്ധതി പ്രദേശത്തെ വാർഡുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് (10.92 കോടി) എന്നിവയ്‌ക്കാണ് ഏറ്റവും അധികം തുക ചെലവഴിച്ചത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ (1.64 കോടി),സാമൂഹിക ആരോഗ്യം (3.57 കോടി), നൈപുണ്യ വികസനം,ഉപജീവനം,കായികം(4.6 കോടി),സ്‌പെഷ്യൽ പ്രോജക്‌ട്‌സ് (6.34 കോടി),ഓഖി സഹായം (2.5 കോടി),കൊവിഡ് സഹായം (5 കോടി) എന്നിങ്ങനെയാണ് മറ്റ് പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച തുകയുടെ കണക്ക്. വിഴിഞ്ഞം തുറമുഖത്തിനായി 4000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് ഇതുവരെ നടത്തിയത്. തുറമുഖ നിർമ്മാണം നിറുത്തിവച്ചതോടെ 100 കോടിയിലേറെ രൂപയാണ് പ്രാഥമിക കണക്ക് പ്രകാരമുളള നഷ്‌ടം.അതിനിടയിലും ഏറ്റെടുത്ത സി.എസ്.ആർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ തീരുമാനം.കൊവിഡ് കാലത്ത് 1012 ഓക്‌സിജൻ സിലിണ്ടറുകളും മൂന്ന് ഓക്‌സിജൻ കണ്ടെയ്‌നറുകളും ഒരുക്കി.മാലിന്യ നിർമാർജ്ജനത്തിനായുളള മെറ്റീരിയൽ റിക്കവറി സെന്ററിന് 50 ലക്ഷം രൂപയാണ് അടുത്തിടെ അദാനി ഗ്രൂപ്പ് സർക്കാരിന് കൈമാറിയത്.

 വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ ജോലി നൽകിയത് 435 പ്രദേശവാസികൾക്ക്

 നൈപുണ്യ വികസനത്തിന് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്

വിദ്യാഭ്യാസം

 282 വിദ്യാർത്ഥികൾക്ക് 20000 രൂപ സ്‌കോളർഷിപ്പ്

 249 വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സഹായം

 645 വിദ്യാർത്ഥികൾക്ക് സായാഹ്ന ക്ലാസ്

 500 വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ക്ലാസ്

 14 സ്‌കൂളുകൾക്ക് സ്‌മാർട്ട് ക്ലാസ് റൂം

 49 അങ്കണവാടികൾക്ക് വാട്ടർ പ്യൂരിഫയർ

ആരോഗ്യം

 151 കാൻസർ രോഗികൾക്ക് ചികിത്സാസഹായം

 മൊബൈൽ ഹെൽത്ത് കെയർ യൂണിറ്റ്

 വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടവും നൂറ് കിടക്കകളും

നൈപുണ്യ വികസനവും ഉപജീവനവും

7415 പേർക്ക് ഡിജിറ്റൽ സാക്ഷരത ക്ലാസ്

 ലൊജിസ്റ്റിക് സെന്റർ,ആശുപത്രികൾ,സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ 1047 പേർക്ക് റിക്രൂട്ട്‌മെന്റ്

 ഫാം സ്‌‌കൂൾ ആരംഭിച്ച് 400 തദ്ദേശവാസികൾക്ക് പരിശീലനം

 760 വീടുകളിൽ ജൈവപച്ചക്കറി കൃഷി

 610 വിദ്യാർത്ഥികൾക്ക് മത്സരപ്പരീക്ഷകളിൽ പരിശീലനം

 ഫുട്ബാൾ പരിശീലനം

അടിസ്ഥാനസൗകര്യം

ഹാർബർ ഏരിയ എൽ.പി സ്‌കൂളിനും മുല്ലൂർ യു.പി സ്‌കൂളിനും പുതിയ കെട്ടിടങ്ങൾ

 കോട്ടപ്പുറം,വിഴിഞ്ഞം,ഹാർബർ എന്നിവിടങ്ങളിൽ പൊതു ടോയ്‌ലെറ്റ്

 കോട്ടപ്പുറം സ്‌കൂളിൽ പ്ലേഗ്രൗണ്ട്

 വിഴിഞ്ഞം ആസാദ് സ്‌മാരക ലൈബ്രറി നവീകരണം

 മാലിന്യ നിർമാർജനത്തിന് വിവിധ വാർഡുകളിൽ ഗാർബേജ് ബിന്നുകൾ

 ഗംഗയാർ തോട് ശുചീകരണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.