കോവളം :തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ പള്ളിവേട്ട ആറാട്ട് മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും. രാവിലെ 5.30 ന് തിരുവല്ലം ഇടയാർ നാരകത്തറയിൽ നിന്ന് കൊടിയേറ്റിനുള്ള കൊടിക്കൂറയും കയറും എത്തിച്ചേരും. 11.30ന് ക്ഷേത്രം തന്ത്രി മേക്കാട് മാധവൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ടി.പി. സതീഷ് കുമാർ, എൻ.ജയകൃഷ്ണൻ എന്നിവരുടെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. രാത്രി 8ന് ഡാൻസ്, 24ന് വൈകിട്ട് 6 ന് ഓട്ടൻതുള്ളൽ,രാത്രി 7.30ന് സംഗീതക്കച്ചേരി, 25ന് വൈകിട്ട് 5.30ന് ഭക്തിഗാനാഞ്ജലി ,രാത്രി 7ന് ഡാൻസ്, 8.30ന് കോമഡി ഷോ, 26ന് വൈകിട്ട് 6.30ന് ചാക്യാർ കൂത്ത് ,രാത്രി 7.30ന് ഡാൻസ്, 27ന് രാത്രി 7.30ന് ഗാനമേള,28ന് വൈകിട്ട് 6.30ന് അദ്ധ്യാത്മിക പ്രഭാഷണം,രാത്രി 7ന് വിൽപ്പാട്ട്,29ന് വൈകിട്ട് 6ന് നൃത്ത സന്ധ്യ,രാത്രി 8.30ന് കഥകളി,30ന് വൈകിട്ട് 6ന് ഡാൻസ്,രാത്രി 7.30ന് മാനസജബ ലഹരി,31ന് വൈകിട്ട് 7ന് ഗാനമേള ,രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്,നവംബർ ഒന്നിന് രാവിലെ 11ന് തൃക്കൊടി ഇറക്ക്,ഉച്ചയ്ക്ക് 2ന് ആറാട്ട് എഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.ഉത്സവ ദിവസങ്ങളിൽ പ്രത്യേക പൂജകളും അന്നദാനവും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |