പനങ്ങാട്: ലഹരിക്കെതിരെ ഫുട്ബോൾ ഷൂട്ട് ഔട്ട് മേള സംഘടിപ്പിച്ചു. ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി എൻ.സി.സിയും റോട്ടറി ക്ലബും സംയുക്തമായാണ് പനങ്ങാട് വി.എച്ച്.എസ്.എസിൽ ലഹരിക്കെതിരെ 'ക്വിക്ക് ദ് ഡ്രഗ്സ്' എന്ന പേരിൽ ഫുട്ബാൾ ഷൂട്ട് ഔട്ട് മേള സംഘടിപ്പിച്ചത്. റോട്ടറി ക്ലബ്ബ് കൊച്ചിൻ ബീച്ച് സൈഡ് പ്രസിഡന്റ് സിജോ ജോസ് ഉദ്ഘാടനം ചെയ്തു. രാഷ്ട്ര ധർമ്മ പരിഷത്ത് സെക്രട്ടറി ലക്ഷ്മീ നാരായണൻ അദ്ധ്യക്ഷനായി. എൻ.സി.സി അസോസിയേറ്റ് ഓഫീസർ ടൈറ്റസ് ജോർജ്, പി.ടി.എ പ്രതിനിധി സോഫി സോണി, റോട്ടറി ക്ലബ് കൊച്ചിൻ ബീച്ച് സൈഡ് പ്രതിനിധികളായ ഗ്രിഗോറിയസ്, എൻ.ഇ. പീറ്റർ, ബോസ് മാണാട്ടിൽ, വിജീഷ്, ടി.പി. ശശിധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |