കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ അവകാശ രേഖകൾ വിതരണം ചെയ്തു. കൊണ്ടോട്ടി ഡോമിനോസ് അക്ഷയ കേന്ദ്രവുമായി സഹകരിച്ച് 'അവകാശം അതിവേഗം' എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചാണ് രേഖകൾ വിതരണം ചെയ്തത്. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട കാർത്തികയുടെ കുടുംബത്തിന് റേഷൻ കാർഡ് കൈമാറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കുഴിമള്ളി ഗോപാലൻ, ജോയിൻ ബിഡിഒ എസ്.അനീഷ്, എം.പി രാജേഷ്, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |