കൊച്ചി: ആർട്ടിസ്റ്റ് അങ്കിൾ എന്നറിയപ്പെടുന്ന എ.പി. പൗലോസ് വരച്ച ആയിരം ചിത്രങ്ങളുടെ പ്രദർശനം ശിവക്ഷേത്രത്തിന് സമീപം എറണാകുളത്തപ്പൻ മൈതാനിയിൽ ഇന്ന് ആരംഭിക്കും. 24 ന് അവസാനിക്കും. 500 മുതൽ ആയിരം രൂപ വരെയാണ് ചിത്രങ്ങൾക്ക് വില. എല്ലാവർക്കും വീട്ടിൽ ചിത്രങ്ങൾ സ്ഥാപിക്കാൻ കഴിയുന്നതിനാണ് കുറഞ്ഞ വില നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ചിത്രങ്ങളിൽ പേരിന് പകരം എന്റെ ദൈവം എന്നാണ് എഴുതുന്നത്. ചിറ്റൂർ എസ്.ബി.ഒ.എ സ്കൂളിൽ അദ്ധ്യാപകനായി വിരമിച്ച 70 കാരനായ അദ്ദേഹം കൊവിഡ് കാലത്ത് വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. രാവിലെ 11 മുതൽ രാത്രി എട്ടു വരെയാണ് പ്രദർശന സമയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |