കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എറണാകുളം കച്ചേരിപ്പടി എ.പി.ജെ അബ്ദുൽ കലാം ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇന്ന് രാവിലെ 10ന് ദേശീയ ആയുർവേദ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ.എ. സോണിയ ആയുർവേദ ദിന സന്ദേശം നല്കും . ഔഷധസസ്യ, ആഹാര പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |