തിരുവനന്തപുരം: അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് തൊഴിൽ പരിശീലനമെന്ന പദ്ധതി പ്രകാരം എൻജിനിയറിംഗ് അപ്രന്റീസുകളെ നിയമിക്കുന്നു. സിവിൽ എൻജിനിയറിംഗിൽ അംഗീകൃത ബിരുദമുള്ള തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി യുവതീയുവാക്കൾക്കാണ് അവസരം.
രണ്ടു വർഷം ജില്ലാ പഞ്ചായത്തിലെ എൻജിനിയറിംഗ് വിഭാഗത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ്. 30 ഒഴിവുകളുണ്ട്. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 31 വൈകിട്ട് 5 മണിക്കകം അപേക്ഷകൾ ലഭിക്കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ, 695 004. അപേക്ഷാഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് :0471 2550750, 2440890.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |