SignIn
Kerala Kaumudi Online
Friday, 26 April 2024 2.35 PM IST

തൊഴിൽ മേള കേന്ദ്രത്തിന്റെ കരുതൽ:വി.മുരളീധരൻ

muraleedharan

* കേരളത്തിൽ 369 പേർക്ക് ജോലി

തിരുവനന്തപുരം: യുവാക്കളോടുള്ള കേന്ദ്രസർക്കാരിന്റെ കരുതലാണ് തൊഴിൽമേളയെന്ന് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷണൽ ആസ്ഥാനത്തെ കല്ല്യാണമണ്ഡപത്തിൽ മെഗാമേള ഉദ്ഘാടനം ചെയ്ത് വി.മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് സ്‌കിൽ ഇന്ത്യ പദ്ധതിക്കുകീഴിൽ 1.5 ലക്ഷത്തിലധികം പേർക്ക് തൊഴിൽ പരിശീലനവും നൽകി.

കേരളത്തിൽ നിന്ന് ഇന്നലെ നിയമന ഉത്തരവ് കിട്ടിയത് 369 പേർക്കാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു കേന്ദ്രങ്ങൾ. കൊച്ചിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

കൊച്ചിയിൽ 200ഉം തിരുവനന്തപുരത്ത് 169ഉം പേർക്കാണ് ഉത്തരവ് കിട്ടിയത്. ഇവർ ഇന്നലെത്തന്നെ ജോലിക്ക് റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ റെയിൽവേയിൽ 33, തപാൽവകുപ്പിൽ 17, കനറാബാങ്ക് 2, സെൻട്രൽ ബാങ്ക് 1,ബി.എസ്.എഫ്. 8, സി.ആർ.പി.എഫ്.12, സി.ജി.ഡബ്ളിയു.ബി.1, വി.എസ്.എസ്.സി.45, ജിയോളജിക്കൽ സർവേ 2 എന്നിങ്ങനെയായിരുന്നു നിയമനം. ഇതിൽ 25 പേർക്ക് വി.മുരളീധരൻ നേരിട്ട് നിയമന ഉത്തരവ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.