മുംബെയ് : മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഉറങ്ങിക്കിടന്ന സുഹൃത്തിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കേസിലെ പ്രതിയായ ബാബാ പവാറിനെ എം ആർ എ മാർഗ് പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് മുംബെയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ അൻസാരി (46) ആണ് മരിച്ചത്. സുഹൃത്തുക്കളായിരുന്നു ഇവർ ബി എം സി മത്സ്യച്ചന്തയിൽ ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്.
കടുത്ത മദ്യപാനിയായ പവാർ തിങ്കളാഴ്‌ച രാത്രി മദ്യം വാങ്ങാൻ അൻസാരിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൻസാരി പണം നൽകാൻ കൂട്ടാക്കിയില്ല. ഇത് വലിയ തർക്കത്തിന് കാരണമായി. വഴക്കിട്ട് പോയ പവാർ മിനിട്ടുകൾക്ക് ശേഷം തിരിച്ച് വന്ന് ഉറങ്ങിക്കിടന്നിരുന്ന അൻസാരിയുടെ തലയിലേക്ക് വലിയ കല്ലെടുത്ത് അടിക്കുകയായിരുന്നു. അൻസാരി തൽക്ഷണം തന്നെ മരിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |