SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 PM IST

തിരുവനന്തപുരം-കുവൈറ്റ് സർവീസുമായി ജസീറ എയർവേയ്സ്

jazeera

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് കുവൈ​റ്റിലേക്ക് ജസീറ എയർവേയ്സ് സർവീസ് തുടങ്ങുന്നു.30ന് തുടങ്ങുന്ന സർവീസ് ആദ്യഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസമായിരിക്കും.ആഴ്ചയിൽ 3 ദിവസം സർവീസ് ഇതേ സെക്ടറിൽ സർവീസ് നടത്തുന്ന കുവൈ​റ്റ് എയർവേയ്സിനു പുറമെയാണ് ജസീറയുടെ സർവീസ്.തിരുവനന്തപുരത്തു നിന്ന് തിങ്കൾ,​ബുധൻ ദിവസങ്ങളിൽ രാവിലെ 2:50നു പുറപ്പെട്ട് 5:55ന് കുവൈ​റ്റിലെത്തും.കുവൈ​റ്റിൽ നിന്ന് വൈകിട്ട് 6:25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2:05ന് തിരുവനന്തപുരത്തെത്തും.160 പേർക്കു യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സർവീസാണിത്.ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുവൈ​റ്റ് യാത്ര നടത്താനാകും.വിമാന സർവീസിനുള്ള ബുക്കിംഗ് തുടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIRWAYS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.