കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) സംസ്ഥാന കൗൺസിൽ യോഗവും കെ.പി. എൽസേബിയൂസ് പുരസ്കാര വിതരണവും 30ന് കൊച്ചിയിൽ നടക്കും.
ഉച്ചയ്ക്ക് 2ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്കാരം സമ്മാനിക്കും. ഐ.എൻ.ടി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.വി.ജോർജ് കരിമറ്റമാണ് പുരസ്കാര ജേതാവ്. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ തുടങ്ങിയവർ സംസാരിക്കും. കെ.കെ.എൻ.ടി.സി പ്രസിഡന്റ് തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |