പത്തനംതിട്ട : ജില്ലയിലെ ക്രമസമാധാനം പൂർണമായും തകർന്നതായി
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുനാട്ടിലെ ബാബുവിന് നീതി ലഭിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.
കുറ്റക്കാരായ സി.പി.എം നേതാക്കൾക്ക് എതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുക്കാതെ പൊലീസ് സി.പി.എം നേതൃത്വത്തിന്റെ പിണിയാളുകളായി മാറിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ.പ്രേംരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, റോബിൻ പരുമല, സംസ്ഥാന സെക്രട്ടറിമാരായ അനീഷ് ഖാൻ, ഷിനി തങ്കപ്പൻ, വിമൽ കൈതയ്ക്കൽ, അനിലാദേവി, ആബിദ് ഷഹിം, സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങൾ നഹാസ് പത്തനംതിട്ട , എം.എ.സിദ്ദീഖ്, ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |