ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷയിൽ നേരത്തേ വാദം കേൾക്കണമെന്ന ഹർജി സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ജഡ്ജി വികാസ് ദുല്ലാണ് ഹർജി പരിഗണിക്കുക. മേയിലാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലായത്.
തന്റെ കേസ് മറ്റൊരു ജഡ്ജിക്ക് കൈമാറിയ വിചാരണ കോടതി ഉത്തരവിനെതിരെ ജെയിൻ നൽകിയ ഹർജി ഒക്ടോബർ ഒന്നിന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ജെയിൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹർജി പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |