തിരുവനന്തപുരം: അട്ടക്കുളങ്ങര ഫ്ലൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിരിക്കുന്ന ഉത്കണ്ഠ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻമന്ത്രി വി.എസ്.ശിവകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.നൂറുകണക്കിന് വീടുകളും അഗ്രഹാരങ്ങളും കച്ചവട സ്ഥാപനങ്ങളും ആരാധനാ കേന്ദ്രങ്ങളും പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്.ഇതുസംബന്ധിച്ച് തദ്ദേശിയരുമായി ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും സ്ഥലം സന്ദർശിച്ച അദ്ദേഹം പറഞ്ഞു.അട്ടക്കുളങ്ങര,പുത്തൻ തെരുവ്,കരിമഠം കോളനി തുടങ്ങിയ പ്രദേശങ്ങളിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ജമാഅത്ത് ഭാരവാഹികൾ, വിവിധ ആരാധനാ കേന്ദ്രങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |