തിരുവനന്തപുരം: ആദ്യമെത്തി വീടും പരിസരവും മനസിലാക്കി മടങ്ങിയ ശേഷം അർദ്ധരാത്രിയിലെത്തി മോഷണം നടത്തുന്ന വിരുതൻ സി.സി ടിവിയിൽ കുടങ്ങി. കുറവൻകോണം വിക്രമപുരം ഹില്ലിൽ രമേശിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം മോഷണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ ദൃശൃങ്ങളെല്ലാം സി.സി ടിവിയിൽ പതിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പാന്റും ഷർട്ടും ധരിച്ച യുവാവ് രാത്രി പത്തോടെ വീട്ടു പരിസരത്തെത്തി ചുറ്റും നോക്കി മടങ്ങുന്നു. 12 കഴിഞ്ഞപ്പോൾ യുവാവ് വീണ്ടുമെത്തി കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് പുറകിലെ വാതിൽ പൊളിക്കാൻ ശ്രമിച്ചു. വാതിലിനുള്ളിൽ പട്ട വച്ചിരുന്നതിനാൽ ശ്രമം വിജയിച്ചില്ല. ഇതിനിടെ വീട്ടിൽ നിന്ന് ശബ്ദം കേട്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വീട്ടുകാർ സി.സി ടിവി ദൃശ്യങ്ങൾ സഹിതം പേരൂർക്കട പൊലീസിൽ പരാതി നൽകി. പ്രദേശത്ത് അടുത്തിടെ മോഷണം പതിവായിരിക്കുകയാണെന്നും പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ വേണമെന്നും വിക്രമപുരം ഹിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |