ഫറോക്ക്: നവംബർ 9,16,17,18 തീയതികളിൽ ഫറോക്ക് ഗവ: ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഫറോക്ക് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ഫറോക്ക് നഗരസഭാ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് പ്രകാശനംചെയ്തു. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ടി കുഞ്ഞിമൊയ്തീൻകുട്ടി ആമുഖ പ്രഭാഷണം നടത്തി. വിവിധ സബ് കമ്മിറ്റി കൺവീനർമാരായ കെ.കെ.ആലിക്കുട്ടി, റഫീഖ് തുമ്പപ്പാടം, കെ. കൃഷ്ണകുമാർ, കെ.പി അജയൻ, എം. സാജിത, കെ.അബ്ദുൽ ലത്തീഫ്, ട്രെയിനർ ചന്ദ്രൻ നായർ.എം.എൻ, ചരിത്രകാരൻ മോഹൻദാസ്.വി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ താരാബാബു.ടി സ്വാഗതവും എച്ച്.എം ഫോറം കൺവീനർ കെ.എം മുഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു. നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ അദ്ധ്യാപകൻ കെ.അബ്ദുൽ ലത്തീഫാണ് തിരഞ്ഞെടുക്കപ്പെട്ട ലോഗോ രൂപകൽപ്പന ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |