തിരുവനന്തപുരം: പീഡനക്കേസിൽ ആരോപണ വിധേയനായ കടകംപള്ളി സുരേന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി സുധീർ ഉദ്ഘാടനം ചെയ്തു.മാർച്ച് കഴക്കൂട്ടം എം.എൽ.എ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി .മണ്ഡലം പ്രസിഡന്റ് ബിജി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ ,ഒ.ബി.സിമോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ,ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്,എം.സനോദ്കുമാർ,ആർ.എസ് രാജീവ്,മുളയറ രതീഷ് തുടങ്ങിയവർ സംസാരിച്ചു.കഴക്കൂട്ടം അനിൽ,മലയിൻകീഴ് രാധാകൃഷ്ണൻ,കരിക്കകം മണികണ്ഠൻ,സുനിൽ എസ്.എസ്,മണികണ്ഠൻ,അനൂപ് ശ്യാം, കൗൺസിലർമാരായ അർച്ചന മണികണ്ഠൻ,ഗായത്രി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |