കോട്ടക്കൽ : എ.എം.എ.ഐ മലപ്പുറം ജില്ല വനിതാ കമ്മിറ്റിയുടെയും കോട്ടയ്ക്കൽ ആയുർവേദ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തിൽ സ്ത്രീ രോഗങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 30ന് രാവിലെ ഒമ്പതുമുതൽ ഒരു മണി വരെ വളാഞ്ചേരി ചങ്ങമ്പള്ളി ആയുർവേദ നഴ്സിംഗ് ഹോമിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാരുടെ സേവനം, ചികിത്സ, മരുന്നുകൾ എന്നിവ സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ രോഗികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനായി 9946 44 30 57, 0494 2643 057, 2646 119 ഫോൺ നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |