കൊച്ചി: റവന്യൂ ജില്ലാ കായിക മേള നവംബർ 21 മുതൽ 23 വരെ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (എം.എ കോളേജ്) ഗ്രൗണ്ടിൽ നടക്കും. ആന്റണി ജോൺ എം.എൽ.എ സംഘാടക സമിതി ചെയർമ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറുമാണ്.
കഴിഞ്ഞ ദിവസം കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഘാടക സമിതി രൂപീകരണം. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഭക്ഷണം നൽകാനും കുട്ടികൾക്ക് വേണ്ട താമസ സൗകര്യമൊരുക്കാനും അടിയന്തര ഘട്ടങ്ങളിൽ എല്ലാ മത്സര വേദികളിലും വൈദ്യസഹായം ഉറപ്പാക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |