SignIn
Kerala Kaumudi Online
Friday, 26 April 2024 12.45 PM IST

ഐ.എച്ച്.ആർ.എസ് ദേശീയ സമ്മേളനം

heart

കൊച്ചി: ഹൃദ്‌രോഗവിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ (ഐ.എച്ച്.ആർ.എസ്) ദേശീയ സമ്മേളന സമാപനച്ചടങ്ങ് പ്രസിഡന്റ് ഡോ. ഉല്ലാസ് എസ്. പാണ്ഡുരംഗി ഉദ്ഘാടനം ചെയ്തു. റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ (ആർ.എഫ്.എ) ചികിത്സാ രീതിയിലൂടെയും ഡിഫിബ്രിലേറ്റർ സഹായത്തോടെയും ഹൃദയമിടിപ്പ് രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ആകസ്മികമരണം, ഹൃദയതാളവ്യതിയാനം, ഹൃദയത്തിന്റെ സങ്കോചവികാസശേഷിയിലുള്ള അപചയം എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു. ഇന്ന് സമാപിക്കും. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ.വി.കെ. അജിത് കുമാർ, ഡോ.ഭീം ശങ്കർ, ഡോ. കെ.യു. നടരാജൻ, ഡോ. യാഷ് ലോഖണ്ഡവാല, ഡോ. നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HEARTRYTHEM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.