എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ
ഇന്നെത്ര ധന്യതയാർന്നൂ..
(ശ്രീകുമാരൻ തമ്പി)
'ചിരിച്ചു നിൽക്കുന്നത്' സൂര്യനാണ്. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പേടകം പകർത്തിയതാണ് കൗതുകമുണർത്തുന്ന അൾട്രാ വയലറ്റ് ചിത്രം. കറുത്ത അടയാളങ്ങൾ സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തിലെ ( കൊറോണ ) ദ്വാരങ്ങൾ പോലെയുള്ള 'കൊറോണൽ ഹോൾസ്' ആണ്. കണ്ണുകളും വായയും പോലെ തോന്നിക്കുന്ന ഈ കൊറോണൽ ഹോൾസ് ആണ് സൂര്യൻ ചിരിക്കുന്ന പ്രതീതിയുണ്ടാക്കുന്നത്.
കൊറോണയുടെ മറ്റ് മേഖലകളെ അപേക്ഷിച്ച് ഇവിടെ വൈദ്യുതി ചാർജുള്ള വാതകങ്ങൾക്ക് ( പ്ലാസ്മ ) സാന്ദ്രത കൂടുതലും ചൂട് കുറവുമായിരിക്കും. സൂര്യനിൽ നിന്നുള്ള ഊർജ്ജപ്രവാഹമായ സൗരക്കാറ്റ് ബഹിരാകാശത്തേക്ക് അതിവേഗം പ്രവഹിക്കുന്ന മേഖലകളാണിവ. ഈ സൗരക്കാറ്റ് പതിച്ചാൽ ഭൂമിയുടെ കാന്തിക വലയം താൽക്കാലികമായി ഉലയും. സൂര്യനിൽ നിന്നുള്ള വൈദ്യുതി ചാർജുള്ള കണങ്ങൾ ഭൂമിയുടെ ബാഹ്യാന്തരീക്ഷത്തിലൂടെ മിന്നൽ വേഗത്തിൽ പ്രവഹിക്കുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ഉത്തര ദക്ഷിണധ്രുവങ്ങളിൽ ദൃശ്യമാകുന്ന പ്രകാശനൃത്തമായ ധ്രുവ ദീപ്തി. ഇപ്പോഴത്തെ സൗരക്കാറ്റ് ഭൗമാന്തരീക്ഷത്തിൽ പതിച്ചാൽ ധ്രുദീപ്തിക്ക് തിളക്കം കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |