കോട്ടയം : ശബരിമല യുവതീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്ക് എതിരായുള്ള കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ആവശ്യപ്പെട്ടു. സന്നിധാനത്ത് ദർശനത്തിനെത്തിയ നിരപരാധികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഈ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതായി അറിഞ്ഞിരുന്നു. ഇതിലും ഗൗരവമേറിയ പല കേസുകളും സർക്കാർ പിൻവലിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |