വണ്ടൂർ: ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ തോറും നടപ്പിലാക്കുന്ന സ്ത്രീകൾക്കുള്ള കാൻസർ നിർണ്ണയ ക്യാമ്പിന്റെ ഭാഗമായി താലൂക്കാശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ബ്ലോക്ക് തല ഉദ്ഘാടനം എ.പി. അനിൽകുമാർ എം.എൽ.എ നിർവഹിച്ചു.
എടവണ്ണ സീതി ഹാജി കാൻസർ സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. സി.കെ. റഹ്മത്തും സംഘവുമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.
ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. സിത്താര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സാജിത, ബ്ലോക്ക് പഞ്ചായത്ത് അരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സുനിൽ കുമാർ, വി. ശിവശങ്കരൻ, എൻ.എ. മുബാറക്ക്, ബി.ഡി.ഒ വി. ജയരാജൻ, മെഡിക്കൽ ഓഫീസർ ഡോ. പി. ഷീജ, ഹെൽത്ത് സുപ്പർവൈസർ വി.വി. ജഗന്നിവാസ് തുടങ്ങിയവർ പങ്കെടുത്തു.
നൂറോളം പേർ ക്യാമ്പിൽ പരിശോധനക്കെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |