തിരുവല്ല: പൊതുമേഖലാ സ്ഥാപനമായ ചുമത്ര ട്രാക്കോ കേബിൾ അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ ട്രാക്കോ കേബിൾ എംപ്ലോയിസ് അസോസിയേഷന്റെ നേതൃത്വത്തിൽ ട്രാക്കോ കേബിൾ ഫാക്ടറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരുവല്ല കെ.എസ്ആർ.ടി.സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.കെ ശിവദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കരി, ജിജി മൈക്കിൾ, എം.ഒ ഏബ്രഹാം, സൈമൺ കെ മാത്യു, വി.എൻ മോഹൻദാസ്, എച്ച്.നവാബ് , സജി എം.മാത്യു, രാജേഷ് മലയിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |