തിരുവനന്തപുരം: മെഡിക്കൽ കോളേജ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാസദസ് സംഘടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഓഫീസ് അങ്കണം മുതൽ എസ്.എ.ടി ആശുപത്രിവരെ നടത്തിയ ദീപശിഖാ പ്രയാണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കലാകേശവൻ.പിയും എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി.സുനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം അനീസ.എസ്.കെ. അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.മോഹൻ റോയ് പ്രഭാഷണം നടത്തി. എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി പി.ഡൊമിനിക് സ്വാഗതവും സുഷമ എൽ.ടി. നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വികാസ് ഭവൻ ജീവനക്കാരുടെയും പി.ഐ.പി.എം.എസ് വിദ്യാർത്ഥികളുടെയും ഫ്ളാഷ് മോബ്,മെഡിക്കൽ കോളേജ് എഫ്.എസ്.ഇ.ടി.ഒ പ്രവർത്തകരുടെ തെരുവ് നാടകം എന്നിവ സംഘടിപ്പിച്ചു. എസ്.എ.ടി സൂപ്രണ്ട് ഡോ.ബിന്ദു.എസ്,എൻ.ജി.ഒ യൂണിയൻ ജില്ലാസെക്രട്ടറി കെ.എ.ബിജുരാജ്,ജില്ലാപ്രസിഡന്റ് കെ.എം.സക്കീർ,ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്.അശോക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |