വെള്ളറട: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ നടപ്പിലാക്കുന്ന സൈലേജ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. സംഘങ്ങൾക്കുള്ള റിവോൾവിംഗ് ഫണ്ടിന്റെ വിതരണോദ്ഘാടനം കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ് നിർവഹിക്കും. മിൽമ മാനേജിംഗ് ഡയറക്ടർ ഡി.എസ്. കോണ്ട റിപ്പോർട്ട് അവതരിപ്പിക്കും. എൻ. ഭാസുരാംഗൻ സ്വാഗതവും ഡോ. ശ്രീജിത്ത് ജെ. ആർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |